ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം : തിങ്കളാഴ്ച മൂന്നേക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിപ്പിച്ചു


നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. തിങ്കളാഴ്ച മൂന്നേക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിപ്പിച്ചു.
പുഷ്പകണ്ടം അണക്കരമെട്ട് തെറ്റാലിക്കല്‍ ജോമോന്‍, മാത്യു തോമസ് തെറ്റാലിക്കല്‍, ജയ്മോന്‍ തെറ്റാലിക്കല്‍, അഭിന്ദ്രം എ.ആര്‍. ഷിജു, മൂഴിക്കാട്ട് ജോയി, അജി കുളത്തിങ്കല്‍, ജോസുകുട്ടി പുതുപ്പള്ളിക്കുന്നേല്‍ എന്നിവരുടെ കൃഷികളാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഏഴ് കര്‍ഷകരുടെ മൂന്നേക്കര്‍ സ്ഥലത്തെ വിളവെടുപ്പിന് പാകമായ 1000ത്തോളം ഏലച്ചെടിയാണ് നശിപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ പുലരും വരെ കാട്ടാനക്കൂട്ടം മേഖലയില്‍ തങ്ങി. ഒറ്റ രാത്രികൊണ്ട് കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.
ഏലച്ചെടികള്‍ കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ച നിലയിലാണ്. 100 വാഴ, കരിമ്ബ്, തെങ്ങ് എന്നിവയും നശിപ്പിച്ചു. മൂഴിക്കാട്ട് ജോയിയുടെ വീടിെന്‍റ പുകക്കുഴലും തകര്‍ത്തു.
തമിഴ്നാട് വനമേഖലയില്‍നിന്ന് എത്തുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്താകെ നാശം വിതക്കുന്നത്. മാസങ്ങളായി കേരള തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്.
പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നത്. മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ഏക്കറോളം സ്ഥലത്താണ് കാട്ടാന നാശം വിതച്ചത്. ശല്യം രൂക്ഷമായതോടെ പ്രദേശത്തെ ഏലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ പണിക്കിറങ്ങാത്ത സാഹചര്യമാണുള്ളത്.
ഇത് ഉടമകളെയും പ്രതിസന്ധിയിലാക്കി. പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്, വി.കെ. സന്തോഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.