സിപിഐ ഇടുക്കി ജില്ലാ സമ്മേളനം : ഇ. എസ് ബിജിമോൾ പരാജയപെട്ടു


ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നടന്ന സെക്രട്ടറി തിരഞ്ഞെടുപ്പില്‍ കാനം രാജേന്ദ്രന്‍ പക്ഷത്തിന് തിരിച്ചടി.
കാനം പക്ഷത്തുനിന്ന് മത്സരിച്ച മുന്‍ എംഎല്‍എ ഇ.എസ് ബിജിമോള്‍ പരാജയപ്പെട്ടു. ഇസ്മായില്‍ പക്ഷത്തെ സലീംകുമാറിനാണ് വിജയം.
ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കെ. സലീംകുമാറും ഇ.എസ് ബിജിമോളും തമ്മിലായിരുന്നു മത്സരം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ബിജിമോള്‍ക്കായിരുന്നു. എന്നാല്‍ നിലവിലെ സെക്രട്ടറി കെ.കെ ശിവരാമന്‍ അടക്കമുള്ളവരുടെ പിന്തുണ സലീംകുമാറിന് ലഭിച്ചു. ഇതോടെ 51 അംഗ കൗണ്‍സിലില്‍ സലീംകുമാറിന് 43 വോട്ട് ലഭിച്ചു. ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളും സലീംകുമാറിനൊപ്പമായിരുന്നു.
ഇസ്മയില്‍ പക്ഷത്തായിരുന്ന ബിജിമോള്‍ അടുത്തകാലത്താണ് കാനം പക്ഷത്തേക്ക് മാറിയത്. കോട്ടയം ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഇടുക്കിയിലും കാനം പക്ഷം തിരിച്ചടി നേരിടുന്നത്.