നാട്ടുവാര്‍ത്തകള്‍
പപ്പടം കിട്ടിയില്ല : അവസാനം കൂട്ടതല്ല്,ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ഹരിപ്പാട്: വിവാഹ സദ്യയില്‍ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്.
ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ ഹരിപ്പാടിന് സമീപം മുട്ടത്തെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം.
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്ബുന്നവര്‍ പപ്പടം നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പലസ്പരം തല്ലിയത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസ് എടുത്തു.