സഹകരണ ആശുപത്രി നാടിന്റെ സമ്പത്ത്; മന്ത്രി വി.എൻ വാസവൻ
കട്ടപ്പന:സഹകരണ ആശുപത്രിയെ ജനങ്ങൾ വളർത്തി എടുത്ത താണന്നും അത് നാടിന്റെ സമ്പത്ത് ആണെന്നും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും മികച്ച ചികിത്സ വേഗത്തിൽ നൽകുന്നു എന്നതാണ് സഹകരണ ആശുപത്രിയുടെ പ്രതേകത. സർജറികൾ ഉൾപ്പടെ ചാർജ് കുറവാണ് ജനങ്ങൾ സഹകരണ ആശുപത്രിയെ കൂടുതൽ പിന്തുണക്കണം. സഹകരണ ആശുപത്രി ആരംഭിച്ച ഡോക്ടർ @ഹോം പദ്ധതി യുടെയും തണൽ പാലിയേറ്റീവ് കെയർ സെന്ററിന്റെയും ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. യാത്ര ചെയ്യാൻ പ്രയാസമുള്ള രോഗികളെ ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം വീടുകളിൽ എത്തി ചികിൽസിക്കുന്ന പദ്ധതിക്കാണ് മന്ത്രി തുടക്കം കുറിച്ചത്.
സഹകരണ ആശുപത്രി ആരംഭിക്കുന്ന ലഘു നിഷേപ പദ്ധതിയുടെയും പരസ്പര സഹായ നിധിയുടെയും ഉത്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു എം എം മണി എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ആശുപത്രി സംഘം പ്രസിഡന്റ് കെ യു വിനു ആദ്യശാടാ വഹിച്ചു ജില്ലാ ആസൂത്രണ സമിതി ഉപദ്യക്ഷൻ സി വി വര്ഗീസ് ബ്ലോക്ക് പ്രസിഡന്റ് എം ടി മനോജ് മുനിസിപ്പൽ ചെയർ പേഴ്സൺ ഷൈനി സണ്ണി. ജാൻസി ബേബി വി ആർ സജി മനോജ് മുരളി കെ ആർ സോദരൻ രതീഷ് വരകുകാല അഡ്വ മനോജ് എം തോമസ് കെ വി വിശ്വനാഥൻ കെ പി സുമോദ് എം സി ബിജു എന്നിവർ സംസാരിച്ചു