പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം


കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.
വളം കൊണ്ടുവന്ന ലോറിയിലെ സഹായി പന്നിയാർ എസ്റ്റേറ്റ് ചൂണ്ടൽ സ്വദേശി ബാലാജിയാണ് കട്ടപ്പനയിൽ വച്ച് മരണമടഞ്ഞത്.ഇടുക്കികവലയിലെ ഹോട്ടലിൽ നിന്നും പൊറോട്ട വാങ്ങി ലോറിയിൽ ഇരുന്ന് കഴിക്കുന്നതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ ഇയാൾ മരിച്ചത്