കാലാവസ്ഥ
സംസ്ഥാനത്ത് 3 ദിവസം ശക്തമായ മഴക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥ വകുപ്പ്


കേരളത്തിൽ നാളെ മുതൽ ശക്തമായ മഴക്ക് സാധ്യത. ആഗസ്റ്റ് 21, 22, 23 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 22, 23 തിയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 ആം തിയതി കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രത. 23 ാം തിയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായിരിക്കും യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനൊപ്പം തന്ന മത്സ്യതൊഴിലാളികൾക്കും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.