Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വീട്ടിലെ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന



തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ നേമത്ത് ഗർഭിണിയും കുഞ്ഞും മരിച്ച സംഭവത്തിൽ മുൻ‌കൂർ ജാമ്യം തേടി റജീന. മരിച്ച യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയാണ് റജീന. റജീനയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്.

ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ റജീനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിച്ചു. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് നറജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്.

നവജാത ശിശുവിൻ്റെ മരണം, മനപ്പൂർവം അല്ലാത്ത നരഹത്യ തുടങ്ങിയ ​ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ അറസ്റ്റിലായ അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ധീനെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!