ഇനി ലീവ് തരല്ലേ; കളക്ടര്‍ക്ക് മെയില്‍ അയച്ച് ആറാം ക്ലാസുകാരി
സ്കൂളിന് അവധി നൽകരുതെന്ന് അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർക്ക് ഇ-മെയിൽ അയച്ച് ആറാം ക്ലാസുകാരി സഫൂറ. തുടർച്ചയായി നാല് ദിവസം വീട്ടിൽ തങ്ങാൻ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച കൂടി അവധി നൽകരുതെന്നും ആവശ്യപ്പെട്ടാണ് ആറാം ക്ലാസ് വിദ്യാർത്ഥിനി സഫൂറ നൗഷാദ് കളക്ടർക്ക് സന്ദേശം അയച്ചത്. കളക്ടർ തന്നെ ഫെയ്സ്ബുക്കിൽ സന്ദേശം പങ്കുവച്ചത്.
“എത്ര തെളിമയാണ് ഈ സന്ദേശത്തിന്. മിടുക്കരാണ് നമ്മുടെ മക്കളെന്ന് സഫൂറയുടെ സന്ദേശം പങ്കുവച്ചുകൊണ്ട് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്” കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.