അവാർഡ് വേദിയിൽ ശ്രീനിവാസന് ചുംബനം നൽകി മോഹൻലാൽ


മഴവിൽ മനോരമയും താരസംഘടന അമ്മയും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര അവാർഡ് വേദിയില്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര സമര്‍പ്പണത്തിനിടെ ശ്രീനിവാസന് ചുംബനം നൽകുന്ന മോഹൻലാലിന്‍റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ നിത്യഹരിത കഥാപാത്രങ്ങളായ ദാസനും വിജയനുമായി വേഷമിട്ട മോഹൻലാലും ശ്രീനിവാസനും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റേജിൽ ഒന്നിക്കുന്നത്.
ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയിലും ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. പത്മശ്രീ ഭാരത് ഡോ സരോജ് കുമാർ എന്ന ചിത്രത്തിൽ മോഹൻലാലിനെ അവഹേളിക്കുന്ന ഒരു കഥാപാത്രസൃഷ്ടി നടത്തിയെന്ന പേരില്‍ ശ്രീനിവാസനും മോഹൻലാലും വേർപിരിഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സരോജ് കുമാറിന് ശേഷം മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല.