ഇടുക്കി അണകെട്ട് തുറന്നു പെരിയാറിൽ നീരൊഴുക്ക് ശക്തമായി ജാഗ്രതപാലിക്കണമെന്നു ജില്ലാ ഭരണകൂടം
ഡാം തുറക്കുന്നതില്‍ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.
ചെറുതോണി| ഇടുക്കി അണക്കെട്ട് തുറന്നു പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാത്തുള്ള ഷട്ടറാണ് ആദ്യം തുറന്നത് ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തിയാണ് ജല തുറന്നുവിട്ടത് . സെക്കൻഡിൽ അൻപതിനായിരം ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറം തള്ളുന്നത്.അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഡാം തുറക്കാന് തീരുമാനിച്ചത്.ഡാം തുറക്കുന്നതില്‍ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലായെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഡാം തുറക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാറിൽ സംഭരിക്കാൻ കഴിയുന്ന അളവിൽ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക.