എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിൻറ അപ്രോച്ച് റോഡ് തകർന്നു
എം.സി റോഡിൽ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിൻറ അപ്രോച്ച് റോഡ് തകർന്നു. ഇതുവഴി യാത്ര ചെയ്യുന്നവർക്ക് യാത്ര സുഗമമാകാൻ വഴികൾ. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
കോട്ടയം ഭാഗത്ത് നിന്ന് എത്തുന്നവർ
1. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ മൂവാറ്റുപുഴ ഭാഗത്ത് പ്രത്യേക ആവശ്യം ഒന്നുമില്ലെങ്കിൽ കൂത്താട്ടുകുളം- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
2. കൂത്താട്ടുകുളം കഴിഞ്ഞ് മുന്നോട്ട് പോരുന്നവർ ഉപ്പുകണ്ടത്തു നിന്ന് ഇടത്തേക്ക് യാത്ര ചെയ്ത് പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
3. ആറൂർ സ്കൂളിന് സമീപത്തുകൂടി മണ്ണത്തൂർ- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
4. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും നേരെ പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
5. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാർ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും മണ്ണത്തൂർ കവലയ്ക്ക് ശേഷം കായനാട് – പെരുവുംമൂഴി- കോലഞ്ചേരി തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. കോലഞ്ചേരിയിൽ നിന്നും പുത്തൻകുരിശ് – ഇൻഫോ പാർക്ക് വഴിയും എറണാകുളത്ത് എത്താം.
6. .മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം 130 കവലയിൽ നിന്നും ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി പിറവം വഴിയോ, കായനാട് വഴിയോ എറണാകുളത്ത് എത്താവുന്നതാണ്.
7. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്നവർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി ജംങ്ഷനിൽ നിന്നും പെരുവുംമുഴിയിൽ നിന്നും മഴുവന്നൂർ വഴി തട്ടാംമുകളിലെത്തി അവിടെ നിന്നും തൃക്കളത്തൂർ വഴിയോ, വെങ്ങോല വഴിയോ നെടുമ്പാശ്ശേരിയിൽ എത്താവുന്നതാണ്.
തൊടുപുഴ ഭാഗത്ത് നിന്നും വരുന്നവർ
1. ആനിക്കാട് കമ്പനിപ്പടിക്ക് ശേഷം അടൂപ്പറമ്പിൽ നിന്നും വലത്തേക്ക് കിഴക്കേക്കര വഴി ചാലിക്കടവ് പാലം കടന്ന് ബൈപ്പാസ് വഴി എം.സി റോഡിൽ തിരികെ പ്രവേശിക്കാവുന്നതാണ്. ചാലിക്കടവ് പാലം കടന്ന് വലത്തേക്ക് പോകുന്നവർക്ക് കോതമംഗലത്ത് എത്താം.
2. തൊടുപുഴയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്നവർ പൈങ്ങോട്ടൂർ വഴി അഞ്ചൽപ്പെട്ടി, വാരപ്പെട്ടി, കോഴിപ്പള്ളി വഴിയോ, കലൂർ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, പൊന്നാരിമംഗലം, കോഴിപ്പള്ളി വഴിയോ യാത്ര ചെയ്യുക.
പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുന്നവർ
1. പെരുമ്പാവൂർ ഭാഗത്ത് നിന്ന് തൊടുപുഴയ്ക്ക് പോകുന്നവർ മൂവാറ്റുപുഴയിൽ ആവശ്യം ഒന്നുമില്ലെങ്കിൽ കോതമംഗലം വഴി യാത്ര ചെയ്യുന്നതാണ് അഭികാമ്യം.
2. കോട്ടയം ഭാഗത്തേക്ക് പോകുന്നവർ ആലുവാ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ പാത ഉപയോഗിക്കുന്നത് ഉചിതം.
3. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും കോട്ടയത്തേക്ക് പോകുന്നവർ നേരെ ആലുവാ വഴി കളമശേരി – കാക്കനാട്- തൃപ്പൂണിത്തുറ വഴി പോകുന്നതാണ് നല്ലത്.