കോടികൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡിൽ ഓട നിർമ്മാണം നടത്താത്തതിനാൽ അപകടങ്ങൾ പതിവാകുന്നു


കോടികൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡിൽ ഓട നിർമ്മാണം നടത്താത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. പൊതുമരാമത്ത് വകുപ്പ് പണി പൂർത്തിയാക്കിയ തങ്കമണി – പ്രകാശ് റോഡിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.
കുടിയേറ്റ കാലത്തിന്റെ സ്മരണകൾ ഉറങ്ങുന്ന തങ്കമണി പ്രകാശ് റോഡിന്റെ നിർമ്മാണം ആണ് കോടികൾ മുടക്കി പൊതുമരാമത്ത് വകുപ്പ്
പണിപൂർത്തി കരിച്ചത്.
എന്നാൽ ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തി ആക്കിയ റോഡിന്റെ ഇരു വശങ്ങളിലും അഗാതമായ ഗർദ്ധങ്ങളൊട് കൂടിയ കട്ടിംങ്ങ് ആണ് നിലവിൽ ഉള്ളത്.
ഇതാകട്ടെ കാൽനടയാത്രികർക്കും ഇരു ചക്ര വാഹന യാതി കർക്കും ഏറെ ഭീക്ഷണി ആണ് ഉയർത്തുന്നത്.
റോഡ് ബി.എം ബി.സി. നിലവാരത്തിൽ ഉയർന്ന തോടു കൂടി റോഡിന്റെ ഇരുവശങ്ങളിലും വലിയ കട്ടിംങ്ങ് ആണ് ഉള്ളത്.
വാഹനങ്ങൾ കൊക്കയിൽ പതിക്കാതെ നിർമ്മിച്ച സംരക്ഷണബാറുകൾ പോലും റോഡിന്റെ വീതി കുറവുമൂലം തകർന്നു തുടങ്ങി കഴിഞ്ഞു .
സ്വകാര്യ വ്യക്തി കൾ സ്ഥലം വിട്ടു നൽകാത്തതും റോഡിന്റെ ഓണ നിർമ്മാണത്തിന് തടസ്സമാകുന്നു , കാലവർഷം ആകുന്നതോടുകൂടി റോഡിൽ മലിനജലം കുലംകുത്തി ഒഴുകി റോഡ് പൂർണ തകർച്ചയിൽ എത്തും . അടിയന്തരമായി റോഡിന് ഐറിഷ് ഓട നിർമ്മിക്കുവാൻ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം