ടാലന്റ്ഷോ സംഘടിപ്പിച്ചു
കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും, ജില്ലാ ടി.ബി.സെന്ററിന്റെയും നേത്യത്വത്തില്‍ ”ഓസം2022”എന്ന പേരില്‍ ടാലന്റ് ഷോ സംഘടിപ്പിച്ചു. എച്ച്.ഐ.വി അണുബാധ പ്രതിരോധത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. അല്‍അഹ്സര്‍ മെഡിക്കല്‍ കോളേജിലെ അന്‍സറുദ്ദീന്‍ പി.പി ഒന്നാം സമ്മാനവും, സെന്റ് ജോണ്‍സ് കോളേജ് ഓഫ് നഴ്സിംഗിലെ ആര്‍ദ്രടോമി രണ്ടാം സ്ഥാനവും, മുരിക്കാശ്ശേരി പാവനാന്മ കോളേജിലെ സഫ്രാനാ ഫാത്തിമ, മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടര്‍ന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ: ബിനു അറക്കല്‍, മുഖ്യ അഥിതിയായി. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സെന്‍സി .ബി പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ മാസ്സ് മീഡിയാ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ടി.ബി.എച്ച്.ഐ.വി.കോഡിനേറ്റര്‍, ജില്ലാ ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, ടി.ബി.സെന്റര്‍ ജീവനക്കാര്‍, ഐ.സി.റ്റി.സി. കൗണ്‍സിലര്‍മാര്‍, റ്റി.ഐ. പ്രോജക്ട് മനേജര്‍മാര്‍, ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.