ഹൈറേഞ്ചിലെ നെല്ലിന്റെ കലവറയായ മക്കുവള്ളിയില്‍ തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം നെല്‍ക്കൃഷി അവതാളത്തിലാകുന്നു
ചെറുതോണി: ഹൈറേഞ്ചിലെ നെല്ലിന്റെ കലവറയായ മക്കുവള്ളിയില്‍ തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം നെല്‍ക്കൃഷി അവതാളത്തിലാകുന്നു.
വര്‍ഷം രണ്ടുതവണ കൃഷി നടത്തിയിരുന്ന മക്കുവള്ളിയില്‍ ഇപ്പോള്‍ നെല്‍ക്കൃഷി പേരിന് മാത്രമായി മാറിരിക്കുകയാണ്. ഏറ്റവും നന്നായി കൃഷി നടത്താവുന്ന മഴക്കാലത്ത് നെല്‍ക്കൃഷി നടത്താനാവാത്ത അവസ്‌ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍. മക്കുവള്ളിത്തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതു മൂലം കരകവിഞ്ഞൊഴുകുമ്ബോള്‍ പാടം വെള്ളത്തിലാവും. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വലിയ കൃഷി നാശമാണ് ഇവിടുത്തെ കര്‍ഷകര്‍ നേരിട്ടത്. നാലുവശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട മക്കുവള്ളിയില്‍ നിരവധി ചെറു തോടുകളാണുള്ളത്. എന്നാല്‍ ഈ തോടുകള്‍ക്ക് സംരക്ഷണഭിത്തി ഇല്ലാത്തതാണ് പാടങ്ങള്‍ വെളളത്തില്‍ മുങ്ങാന്‍ കാരണം. ഇറിഗേഷന്‍ വകുപ്പ് വിഷയത്തില്‍ ഇടപെട്ട് സംരക്ഷണഭിത്തി കെട്ടിനല്‍കാന്‍ തയാറാവണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടു.