കട്ടപ്പനയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു


കട്ടപ്പനയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.
കൂട്ടാമായി എത്തുന്ന തെരുവു നായിക്കൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും പതിവായിരിക്കുകയാണ്.
കട്ടപ്പന നഗരസഭയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
ടൗണിലും പരിസര പ്രദേശങ്ങളിലും രാത്രി ക്കാലങ്ങളിൽ അക്രമകാരികളായ നിരവധി തെരുവുനായിക്കളാണ് അലഞ്ഞുതിരിയുന്നത്.
കട്ടപ്പന ITI ജംഗ്ഷന് സമീപം വട്ടക്കാട്ടിൽ കുഞ്ഞച്ചന്റെ പശു കിടാവിനെ കൂട്ടാമായി എത്തിയ തെരുവുനായിക്കൾ കടിച്ചു കൊല്ലുകയായിരുന്നു.
ഒരാഴ്ച്ചയായി തെരുവു നായിക്ക ളുടെ ശല്യം മേഖലയിൽ രൂക്ഷമാണ്.
വാർഡ് കൗൺസിലർ ഷമേജ് Kജോർജ് വിവരം ഫോറസ് ഉദ്യേഗസ്ഥരെ അറിയിക്കുകയും അവർ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
3 മാസം പ്രായമുള്ള പശു കിടാവാണ് ചത്തത്.
വർദ്ധിച്ച് വരുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചില്ലങ്കിൽ ഇവയുടെ അക്രമങ്ങൾ വർദ്ധിക്കാനും സാധ്യത ഏറേയാണ്.