Idukki വാര്‍ത്തകള്‍
മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം നിലച്ചു : ഇടമലക്കുടിയിലേക്കുള്ള റേഷന്‍ വിതരണം മുടങ്ങി

മൂന്നാര്‍: മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം നിലച്ചതോടെ സംസ്‌ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള റേഷന്‍ വിതരണം മുടങ്ങി.
ശക്‌തമായ മഴയെത്തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചില്ലെങ്കില്‍ ഇടമലക്കുടിക്കാര്‍ ദുരിതത്തിലാകും. കുടിയിലെ റേഷന്‍ കടയില്‍ പരിമിതമായെ സ്‌റ്റോക്കേയുള്ളു. മണ്ണിടിച്ചില്‍ ഗതാഗതം നിലച്ച് മൂന്നാഴ്‌ച പിന്നിട്ടിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടമലക്കുടിയിലേക്കുള്ള റോഡ് കടന്നുപോകുന്നത് വനഭൂമിയിലൂടെയായതിനാല്‍ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വനം വകുപ്പാണ്. ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ കലക്‌ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.