സംസ്‌ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാതല ഉദ്‌ഘാടനം നടന്നു
കട്ടപ്പന: സംസ്‌ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു.പ്രായഭേദമെന്യേ സൗജന്യമായി കല പരിശീലിപ്പിക്കുകയും യുവ കലാകാരന്‍മാരെ ഫെല്ലോഷിപ്പ് നല്‍കി പരിപോഷിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഏറെ മഹത്വരമാണെന്ന് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
കട്ടപ്പന നഗരസഭാ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, സാംസ്‌കാരിക വകുപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. സൂര്യലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെല്ലോഷിപ്പ് ലഭിച്ച കലാ അധ്യാപകര്‍ക്കുള്ള സാംസ്‌കാരിക വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണ ഉദ്‌ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ നിര്‍വഹിച്ചു. സംഗീത ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ വിജയികളായ ആല്‍ഫി ജിബിന്‍, സി.ടി.ഗീത, കെ.എസ്. ശിവദര്‍ശന എന്നിവര്‍ക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്‌തു.
പദ്ധതിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക റാലിയും, കലാപരിപാടികളും നടന്നു. ഹരിത കലാമണ്ഡലം, ടി.ആര്‍. സൂര്യദാസ്, ശരത് കലാമണ്ഡലം, രാജേഷ് ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.