തദ്ദേശ തെരഞ്ഞെടുപ്പ്; പത്തിടത്ത് LDF; ഒമ്പതിടത്ത് UDF; ഒരു സീറ്റില്‍ BJP
തിരുവനന്തപുരം; സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേല്‍ക്കൈ. 20 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒമ്പത് വാർഡുകളിൽ യുഡിഎഫ് വിജയിച്ച. ഒരു സീറ്റിൽ മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്.അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്.തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്, മഞ്ചേരി കിഴക്കേത്തല, മലപ്പുറം, അത്തവനാട്, കുറ്റിപ്പുറം എടച്ചാലം എന്നീ വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എലമ്പല്ലൂർ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി ജയിച്ചത്.