പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് 21,566 പേർക്ക് കോവിഡ്; നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: 21566 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് രേഖപ്പെടുത്തിയത്. നിലവിൽ 148,881 പേരാണ് രോഗബാധിതരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
45 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 5,25,870 ആയി. രോഗമുക്തി നിരക്ക് 98.46 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,227 രോഗികളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവുമാണ്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 200.91 കോടി കോവിഡ് -19 വാക്സിനുകൾ വിതരണം ചെയ്തു.