Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
കേരള ന്യൂസ്

‘മുഖ്യന് വാര്‍ത്താസമ്മേളനം വിളിച്ച് സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ ധൈര്യമുണ്ടോ’



കോഴിക്കോട്: തനിക്ക് ആരെയും ഭയമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്, കുറച്ച് പോലീസുകാരെ തന്റെ മുന്നിൽ നിർത്തിയാണെന്ന് കെ. മുരളീധരന്‍ എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് പാർട്ടി സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

വിരട്ട് എന്നോട് വേണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞിരുന്നു. നോക്കുമ്പോള്‍ മുന്നില്‍ കുറെ മഫ്തി പൊലീസുകാരാണ് ഇരിക്കുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.

പോത്ത് ചുവപ്പ് നിറം കണ്ടാൽ ഭയക്കുന്നതുപോലെ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ഭയമാണെന്നും മുരളീധരൻ പരിഹസിച്ചു. ട്രാൻസ്ജെൻഡറുകൾ പോലും സംരക്ഷിക്കപ്പെടുന്നില്ല. ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സമനില തെറ്റിയ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!