Idukki വാര്‍ത്തകള്‍
അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ, ജില്ലാ പോലീസിന് സ്വയം പ്രതിരോധ പരിശീലനം

ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രത്യേക സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ നടത്തിവരികയാണ്. 2026 ഏപ്രിൽ 21, 22, 23 തീയതികളിലായാണ് പരിശീലനം നടക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രതിരോധം തീർക്കുന്നതിനുമായാണ് ഈ പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന പരിശീലനത്തിന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ നോബി തോമസ്, ബിന്ദു.ടി.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു കെ ബാബു, അഖിൽ വിജയൻ എന്നിവർ നേതൃത്വം നൽകി.
















































































































