Idukki വാര്‍ത്തകള്‍
നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥി നീരവ് എ നായർ

നാലാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥി നീരവ് എ നായർ.
1 മുതൽ 11 വരെയുള്ള ഗുണനപ്പട്ടികകൾ 4 മിനിറ്റ് 20 സെക്കൻഡിനുള്ളിൽ ചൊല്ലിയാണ് നീരവ് നേട്ടം കൈവരിച്ചത്. മികച്ച ഓർമശക്തിയും വേഗതയും പ്രകടിപ്പിച്ച നീരവിനെ ഐബിആർ അച്ചീവർ ആയി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചു. നീരവിനെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അഭിനന്ദിച്ചു.
കട്ടപ്പന വണ്ടാനത്ത് അഖിൽ വിശ്വനാഥന്റെയും ഡോ.നന്ദന പ്രകാശിന്റെയും മകനാണ് നീരവ്.









































































































































