ഇടുക്കികവലയില്‍ സര്‍ക്കാര്‍ സ്കൂളിന് സമീപം അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകള്‍ മുറിച്ചു നീക്കി
കട്ടപ്പന:ഇടുക്കികവലയില്‍ സര്‍ക്കാര്‍ സ്കൂളിന് സമീപം അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകള്‍ മുറിച്ചു നീക്കി.ദേശീയ പാതയില്‍ നിന്നിരുന്ന മൂന്നോളം ഈയല്‍ വാക മരങ്ങള്‍ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും വലിയ ഭീഷണിയായിരുന്നു പലതവണ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല.തുടര്‍ന്നാണ് നഗരസഭ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങി താഴ്ന്ന് നിന്നിരുന് ശിഖരങ്ങള്‍ മുറിച്ചു നീക്കി ഭീതി ഒഴിവാക്കിയത്.ഏതാനും നാളുകള്‍ക്ക് മുന്‍പ് ശക്തമായ കാറ്റില്‍ മരിച്ചില്ല ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.ഇതിനു ശേഷം സമീപത്തെ വ്യാപാരികളും നാട്ടുകാരും മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും നാഷണല്‍ ഹൈവേ അതോറിറ്റിയാണ് റോഡരുകിലെ മരങ്ങള്‍ വെട്ടി മാറ്റേണ്ടിയിരുന്നത്.ഇതിനു കാലതാമസം നേരിട്ടത്തോടെയാണ് നഗരസഭ ഇടപെട്ടത്. നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് പുറമെ ഫയര്‍ഫോഴ്സ്,പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ചില്ലകള്‍ വെട്ടിയത്.