വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സിന്റെ റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സിന്റെ റാങ്ക് ലിസ്റ്റ് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റുകള്‍ക്കും അംഗീകാരം നല്‍കി. 2019 ഡിസംബര്‍ 31ന് 548/2019 നമ്ബര്‍ കാറ്റഗറിയായാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (ഇന്റര്‍ മിക്സ് ഫാക്ടറി) ഫാക്ടറി മാനേജര്‍ (കാറ്റഗറി നമ്ബര്‍ 21/2022) തസ്തികയിലേക്ക് അഭിമുഖം നടത്തും.
പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം) – പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്ബര്‍ 304/2020),പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം) – പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്ബര്‍ 305/2020) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഇ.ഡി.പി. അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 604/2021), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് -പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്ബര്‍ 216/2019), എറണാകുളം, മലപ്പുറം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് -പട്ടികജാതി/പട്ടികവര്‍ഗ്ഗം (കാറ്റഗറി നമ്ബര്‍ 257/2020),കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മെക്കാനിക് (കാറ്റഗറി നമ്ബര്‍ 414/2019) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.