പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് കുരങ്ങ് വസൂരി; കേന്ദ്ര മെഡിക്കൽ സംഘം സ്ഥിതി വിലയിരുത്തുന്നു
തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് സംഘം സന്ദർശിക്കും.
അതേസമയം, മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ചിരുന്ന കൊല്ലത്തെ കാറിന്‍റെ ഡ്രൈവറെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. രോഗിയുടെ സഹോദരൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് പൊലീസ് ഡ്രൈവറെ കണ്ടെത്തിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടാക്സി പിടിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയത്.
വീട്ടിൽ നിന്ന് രോഗിയെ കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ നിന്ന് കൊല്ലം ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും ഇന്നലെ കണ്ടെത്തിയിരുന്നു.