പ്രധാന വാര്‍ത്തകള്‍
മൂന്നാറിൽ മണ്ണിടിഞ്ഞുവീണു ;ഒരാൾ മരിച്ചു
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിന് പുറകിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. ആർ.കെ പണ്ഡാരം എന്നയാളാണ് മരിച്ചത്. വീടിന് പുറകിലുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.