65കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ അറസ്റ്റ് ചെയ്തു

കട്ടപ്പന: 65കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ചുമട്ടു തൊഴിലാളിയെ അറസ്റ്റ് ചെയ്തു.
കൊച്ചു കാമാക്ഷി കൊട്ടക്കാട്ട് പ്രസാദാണ് (52) പിടിയിലായത്. പീഡന ശ്രമത്തിനിടെ ദേഹമാസകലം പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.
കട്ടപ്പന പൊലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. വീട്ടമ്മയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടിച്ചുവെച്ചു. തുടര്‍ന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസ്.
അതിജീവിത ദലിത് വിഭാഗക്കാരിയായതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, ടെസിമോള് ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.