കായീകതാരങ്ങളെ അപമാനിച്ചതായി പരാതി : പ്രതിഷേധിച്ച് മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായിക ദമ്പതികളുടെ കുത്തിയിരുപ്പ് സമരം

പാലാ :മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായീക താരങ്ങളെ അപമാനിച്ചതായി പരാതി ഉയർന്നു. കായീക താര-ദമ്പതികളായ പിന്റോ മാത്യുവിനും ഭാര്യ നീന മാത്യു വിനും ആക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്നാണ് പരാതി. വൈകിട്ട് പ്രാക്ടീസിനായി എത്തിയ കായീക താര ദമ്പതികൾക്ക് ട്രാക്കിൽ തടസ്സം സൃഷ്ട്ടിക്കുന്ന രീതിയിൽ സജീവ് കണ്ടത്തിൽ എന്ന മുൻ കായീകതാരം നടന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് സജീവ് അപമാനകരമായ തരത്തിൽ നീനാ പിന്റോയോട് തട്ടിക്കയറിയതെന്നാണ് നീനയും ,പിന്റോയും പറഞ്ഞത്. കായീക താരങ്ങൾക്കുള്ള ട്രാക്കിൽ നടക്കുന്നവർ കയറാൻ പാടില്ലാത്തതാണ്.
തടസ്സം സൃഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതെന്നു കായീക താര ദമ്പതികൾ പറഞ്ഞു.എന്നാൽ സജീവ് കണ്ടത്തിൽ ഈ ആരോപണത്തെ നിഷേധിച്ചു. കായീക താരത്തെ അപമാനിക്കുന്ന തരത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും ,താനും ഒരു കായീക താരമാണെന്നും വൈകിട്ട് ഏഴുമണി വരെ മാത്രമേ ട്രാക്ക് ഉപയോഗിക്കാൻ അനുമതി ഉള്ളൂ എന്നും സജീവ് പറഞ്ഞു..