നാട്ടുവാര്‍ത്തകള്‍
കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്
മുട്ടം: കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് തലയനാട് മഞ്ഞപ്ര സ്വദേശി ആനപ്പാറയില്‍ സണ്ണി ഔസഫിന് ലഭിച്ചത്.
നല്ലൊരു വീട് പണിയണമെന്നാണ് മഞ്ഞപ്രയിലെ നാല് സെന്‍റ് കോളനിയില്‍ താമസിക്കുന്ന സണ്ണിയുടെ ആഗ്രഹം.സമ്മാനാര്‍ഹമായ ലോട്ടറി തെക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. ഷിബിയാണ് ഭാര്യ. ഏബല്‍, ആഷ്ബല്‍ എന്നിവര്‍ മക്കളാണ്.