മാരക രോഗം ബാധിച്ച നിർദ്ധന കുടുംബം ചികിത്സ സഹായം തേടുന്നു
മാരക രോഗം ബാധിച്ച നിർദ്ധന കുടുംബം ചികിത്സ സഹായം തേടുന്നു.
കട്ടപ്പന പാലം പറമ്പിൽ സുരേന്ദ്രൻ മോട്ടോർ ന്യൂ റോ ഡിസീസ് രോഗത്താൽ കിടപ്പിലായതോടെ കൂടുംബത്തിന്റ് ഏക ആശ്രയമായ ഭാര്യ ഷൈനി ക്യാൻസർ രോഗത്തിന്റ് പിടിയിലുമായി.
കട്ടപനയിൽ ചായക്കടയും പലചരക്കുകടയും നടത്തി ജീവിച്ചു വന്നിരുന്ന സുരേന്ദ്രന് 7 വർഷം മുമ്പാണ് മോട്ടോർ ന്യൂറോ ഡിസീസ് എന്ന അസ്ഥികൾ ദ്രരിക്കുന്ന രോഗം പിടിപ്പെട്ടത്.
ഇതോടെ സുരേന്ദ്രൻ കിടപ്പിലായി.
പിന്നീട് ഭാര്യ ഷൈനി ഏലത്തോട്ടത്തിൽ പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.
ചികിത്സക്കായി കട്ടപന സർവീസ് സഹകരണ ബാങ്ക്, ഇടുക്കി കാർഷിക വികസന ബാങ്ക്, വനിതാ സൊസൈറ്റി, കുടുംബശ്രീ തുടങ്ങിയടത്തു നിന്നുമായി 30 ലക്ഷത്തോളം രൂപ വായ്പ്പ എടുത്താണ് സുരേന്ദ്രനെ ചികിത്സിച്ചത്.
മേടുക്കുഴിയിൽ ഉണ്ടായിരുന്ന വീടും സ്ഥലവും ചികിത്സക്കായി വിറ്റു.
സുമനസുകളുടെ സഹായത്താലാണ് ഇപ്പോൾ ഈ കുടുംബം മുന്നോട്ടു പോകുന്നത്.
കുട്ടികളുടെ പഠനത്തിനും വീട്ടു ചെലവുകൾക്കുമായി ഇപ്പോഴും ക്യാൻസർ ബാധിതയായ ഷൈനി പണിക്കു പോകാറുണ്ട്.
ഈ കുടുംബത്തെ സഹായിക്കാൻ സുമനസുകൾ തയ്യറാകണമെന്ന് മലനാട് SNDP യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു.
ബൈറ്റ്
ഒരു ദിവസം 5000 ത്തോളം രൂപാ മരുന്നിനായി മാത്രമാകും.
ഷൈനി കൂലിപണിക്ക് പോകുമ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളാണ് ക്ലാസിൽ പോകാതെ അഛന് ഭക്ഷണവും മരുന്നും കൊടുക്കുന്നത്.
കടബാധ്യതയിലായ ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ നമ്മുക്കും കൈകോർക്കാം.
Account No : 67104646642
IFSC CODE : SBIN0070 698
Bank : SBI kattappana
Mob: 9544891090