ദേശിയ വനോത്സവത്തിന് പെരുവന്താനത്ത് തുടക്കമായി
ഇടുക്കി : സോഷ്യല്‍ ഫോറെസ്റ്ററി വകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന ദേശീയ വനോത്സവത്തിന് പെരുവന്താനം പഞ്ചായത്തില്‍ തുടക്കമായി.
ഇടുക്കി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന്റെ സഹകരണത്തില്‍ പഞ്ചായത്തിലെ പാരിസ്ഥിതിക പ്രവര്‍ത്തക കൂട്ടായ്മയായ പൂമരത്തണലില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വനമഹോത്സവം നടത്തുന്നത്. മണിക്കല്‍ എസ്റ്റേറ്റ് ആറിന്റെ തീരത്ത് മുളത്തൈകള്‍ വെച്ചുപിടിപ്പിക്കുന്ന ഹരിതാങ്കുരം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ പൂമരത്തണലില്‍ കൂട്ടായ്മ ചെയ്തുവരുന്ന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്റെ സഹകരണങ്ങള്‍ ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പൂമരത്തണലില്‍ കൂട്ടായ്മ പ്രസിഡന്റ് സുനില്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്റ്ററി ഇടുക്കി ഓഫീസര്‍ പി. കെ. വിപിന്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തി. റ്റി ആര്‍ ആന്‍ഡ് റ്റി മാനേജര്‍ ടോണി തോമസ് മുള തൈ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ കെ. ആര്‍. വിജയന്‍, നാഷണല്‍ എന്‍ ജി ഒ ഫെഡറേഷന്‍ കേരള സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍, ഇഡികെ അസ്സിസ്റ്റന്റ് മാനേജര്‍ മിഥുന്‍ വി. ജോണി, പൂമരത്തണല്‍ അംഗം എസ്. കണ്ണന്‍, ടി. കെ. കാര്‍ത്തികേയന്‍, പഞ്ചായത്ത് സാഗി കോഓര്‍ഡിനേറ്റര്‍ സുഹൈല്‍ വി. എ. എന്നിവര്‍ പങ്കെടുത്തു.