പ്രധാന വാര്‍ത്തകള്‍
ജീവിതശൈലീ രോഗമുള്ളവരെ കണ്ടെത്തും; സൗജന്യ പരിശോധനയും ചികിത്സയും നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ ഉള്ളവരെ കണ്ടെത്തി സഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. വർഷത്തിലൊരിക്കൽ പരിശോധന നടത്തി 30 വയസിന് മുകളിലുള്ള എല്ലാവർക്കും വൈദ്യസഹായവും ബോധവൽക്കരണവും നൽകാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പ്രമേഹവും രക്താതിമർദ്ദവും വൃക്കരോഗത്തിലേക്ക് നയിക്കുന്നു. ഇത് കണ്ടെത്തുകയാണ് ലക്ഷ്യം. ആശാ വർക്കർമാരുടെ സഹായത്തോടെ പരിശോധന നടത്തി ഇതിനായി ഡയറക്ടറി തയ്യാറാക്കും. 30 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ നൽകും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 97 ആരോഗ്യ സ്ഥാപനങ്ങളിലും 10 മെഡിക്കൽ കോളേജുകളിലും വൃക്കരോഗികൾക്കായി ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.