ചെമ്മണാറില്‍ കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കാണപ്പെട്ട യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ്
ഇടുക്കി: ചെമ്മണാറില്‍ കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കാണപ്പെട്ട യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് മോഷണം നടന്ന വിട്ടുടമ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോസഫ് എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെ ജോസഫ് പിടിക്കപ്പെടുകയും തുടര്‍ന്ന് വീട്ടുടമ രാജേന്ദ്രനുമായി മല്‍പിടുത്തം നടത്തുകയും ചെയ്തു. ഇതിനിടെ കഴുത്ത് ഞെരിച്ചതാണ് ജോസഫ് കൊല്ലപെടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ മല്‍പിടുത്തത്തിനിടെ രാജേന്ദ്രനും പരിക്കേറ്റിരുന്നു. ഇയാളെ കോട്ടയം മെഡികല്‍ കോളജില്‍ പരിശോധനക്കായി കൊണ്ടുപോയി.
ഇടുക്കി ഉടുമ്ബന്‍ചോലക്ക് സമീപം ചെമ്മണാറില്‍ ചൊവ്വാഴ്ചയാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തന്നെയായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസമുണ്ടായതാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ടം റിപോര്‍ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ചൊവ്വാഴ്ച പുലര്‍ചെ നാലുമണിക്കും അഞ്ചുമണിക്കുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണാറില്‍ ഓടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജിനിട്ടിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു.
ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് രജേന്ദ്രനുമെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ മല്‍പിടുത്തമുണ്ടായി. തന്നെ കടിച്ച് പരിക്കേല്‍പിച്ചശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.
എന്നാല്‍ മല്‍പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്വേഷണം വീട്ടുടമസ്ഥന്‍ രാജേന്ദ്രനിലേക്ക് നീങ്ങുകയായിരുന്നു. പോസ്റ്റ് മോര്‍ടത്തിന് ശേഷം ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.