ഖാദിയുടെ കുത്തക അവസാനിച്ചു; ദേശീയ പതാക ഇനി പോളിസ്റ്ററിലും തുന്നാം
ന്യുഡൽഹി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണപതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ. ‘ഹർ ഘർ തിരംഗ’ അല്ലെങ്കിൽ ത്രിവർണ്ണ പതാക‘ഹർ ഘർ തിരംഗ’ അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ത്രിവർണ്ണ മാനദണ്ഡങ്ങളിലെ മാറ്റം കേന്ദ്രസർക്കാരിന്റെ പുതിയ പ്രചാരണത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002ൽ വരുത്തിയ ഭേദഗതി പ്രകാരം ഇനി മുതൽ ത്രിവർണപതാക തുന്നാൻ ഖാദിയോ കൈത്തറിയോ തന്നെ വേണമെന്നില്ല. പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ ത്രിവർണ പതാക തൈക്കാം. ഡിസംബർ 30, 2021 നാണ് ഇത് സബന്ധിച്ച ഭേദഗതി നിലവിൽ വന്നത്. ഇതോടെ പതാകയുടെ വില കുറയുമെന്നും ഇത് എല്ലാ വീടുകളിലും പതാക ഉയർത്താൻ കാരണമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ‘ആസാദി കി അമൃത്’ മഹോത്സവത്തിന്‍റെ ഭാഗമായി കുറഞ്ഞത് 20 കോടി ദേശീയ പതാകകളെങ്കിലും ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്ത് മാസ്കുകളും പി.പി.ഇ കിറ്റുകളും തുന്നിച്ചേർത്ത് ഉപജീവനം നടത്തിയവരെ വലിയ തോതിൽ ദേശീയപതാക തുന്നാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.