Idukki വാര്‍ത്തകള്‍
സ്കൂൾ ഗ്രൗണ്ടിൽ മണൽ കൂമ്പാരങ്ങൾ : പ്രതിഷേധം ശക്തം

വെള്ളത്തൂവല്‍: സ്‌കൂള്‍ തുറന്നു മാസം ഒന്ന് കഴിഞ്ഞിട്ടും ചെങ്കുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലെ മണല്‍ വാരി മാറ്റാന്‍ നടപടിയായില്ല.
മണല്‍ ഇട്ട സ്ഥലത്ത് കാടുപിടിച്ച് ഇഴ ജന്തുക്കള്‍ കടന്നുവരുന്നതും പതിവായി.കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുതിരപ്പുഴ യാറ്റില്‍ നിന്നും വാരിയ മണല്‍സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂനകളായി കൂട്ടി ഇട്ടിരിക്കുകയായിരുന്നു.സ്‌കൂള്‍ തുറക്കുന്നതിനു മുമ്ബേ കൂട്ടിയിട്ട മണല്‍ വാരി മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരോട് പിടിഎ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മണല്‍ വാരി മാറ്റാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.