കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ജ്വാല ഇന്ന് (ജൂലൈ 5,ചൊവ്വാഴ്ച്ച) കാൽവരി മൗണ്ടിൽ
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ കരി നിയമത്തിനെതിരെ കാൽവരി മൗണ്ടിൽ കർഷക പ്രതിഷേധ ജ്വാല ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷതവഹിക്കുന്ന പ്രതിഷേധ സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും. ബഫർ സോൺ വിഷയത്തിൽ മലയോര കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ബഫർസോൺ വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വനത്തിനുള്ളിലേക്ക് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കത്തോലിക്കാ കോൺഗ്രസ് സമര ജ്വാല സംഘടിപ്പിക്കുന്നത്.
പ്രതിഷേധ സമര പരിപാടികളുടെ ഭാഗമായി 100 കണക്കിന് കർഷകർ കാൽവരി മൗണ്ട് ജംഗ്ഷനിൽ ദേശീയ പാതയോരത്ത് ഒന്നുചേർന്ന് സമരകാഹളം മുഴക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ സമ്മേളനത്തിൽ ജാതി മത സാമുദായിക ഭേദമില്ലാതെ പ്രശ്നബാധിത മേഖലയിലെ കർഷകർ അണിനിരക്കും. കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായി ഒഴിവാക്കി വനത്തിനുള്ളിൽ മാത്രമേ ബഫർസോൺ നടപ്പാക്കാൻ അനുവദിക്കു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഗ്നിസാക്ഷിയായി നടത്തുന്ന പ്രതിജ്ഞയിൽ മലയോര കർഷകന്റെ പ്രതിഷേധം ഇരമ്പും. പ്രതിഷേധ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവകണ്ടം , ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ,രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാദർ ജിൻസ് കാരക്കാട്ട്,ജോസഫ് കുര്യൻ ഏറംപടം,മിനി ഷാജി ആലപ്പാട്ട്, ഫാദർ ജോർജ് മാരിപ്പാട്ട് സി. എം. ഐ, ഫാദർ തോമസ് നെച്ചിക്കാട്ടു, ഫാദർ കുര്യാക്കോസ് ആറക്കാട്ട്, രാജൻ വർഗീസ്, ജോസുകുട്ടി മണ്ണുക്കുളം, ഷാജി പുരയിടത്തിൽ,ജോസ് തോമസ് പുളിക്കപീടിക, ജോസഫ് പുത്തേട്ടു,സ്കറിയ കിഴക്കേൽ,ജോസ് മുണ്ടാട്ട്,തങ്കച്ചൻ പാമ്പ്ലാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും.