Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും – മാംസവും വില്‍ക്കുന്നത് വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോര്‍ട്ട്



സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യവും – മാംസവും വില്‍ക്കുന്നത് വ്യാപകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ആറ്​ മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ്​ സംസ്ഥാനത്ത്​ നിന്ന്​ പിടികൂടി നശിപ്പിച്ചത്​ 17,283 കിലോ മത്സ്യം. ഒരു മാസത്തിനുള്ളില്‍ നശിപ്പിച്ചത്​ 436 കിലോഗ്രാം മാംസവിഭവങ്ങള്‍. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി രൂപികരിച്ച ഓപ്പറേഷന്‍ മത്സ്യ എന്ന പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ്​ ​ 17,283 മായം കലര്‍ത്തിയ മത്സ്യം പിടികൂടിയത്​.

സംസ്ഥാനത്തെ 5549 മത്സ്യവില്‍പന കേ​ന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്​ പരിശോധന നടത്തിയിരുന്നു. അതില്‍ 2797 കേന്ദ്രങ്ങളില്‍ നിന്ന്​ സാമ്ബിളുകള്‍ ശേഖരിക്കുകയും 131 കേന്ദ്രങ്ങള്‍ക്ക്​ നോട്ടീസ്​ നല്‍കുകയും ചെയ്​തു. തുടര്‍ന്നാണ് 17,283 കിലോ കേടായ മത്സ്യം​ പിടിച്ചെടുത്ത്​ നശിപ്പിച്ചത്​. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്​ കേരളത്തിലേക്ക്​ എത്തിക്കുന്ന മത്സ്യം – മാംസം എന്നിവയുടെ ഗുണനിലവാരത്തെ പറ്റി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ചെക്ക്​ പോസ്​റ്റുകള്‍ കേന്ദ്രീകരിച്ച്‌​ സ്​പെഷ്യല്‍ സ്​ക്വാഡുകള്‍ രൂപീകരിച്ചാണ്​ പരിശോധന വ്യാപകമാക്കിയത്​.

സംസ്ഥാനത്ത്​ മാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി 5605 കേന്ദ്രങ്ങളിലാണ്​ പരിശോധന നടത്തിയത്​. 667 കേന്ദ്രങ്ങളില്‍ നിന്ന്​ സാമ്ബിളുകള്‍ ശേഖരിച്ച്‌​ നടത്തിയ പരിശോധനയിലാണ്​ ഭക്ഷ്യയോഗ്യമല്ലാത്ത 436 കിലോഗ്രാം പാചകം ചെയ്തതും അല്ലാത്തതുമായ മാംസം നശിപ്പിച്ചത്​. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്ബിയ 355 ഹോട്ടലുകള്‍ക്കാണ്​ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലോഷര്‍ നോട്ടീസ്​ നല്‍കിയത്​. 14385 ഹോട്ടലുകളിലും- റെസ്​റ്റോറന്‍റുകളിലുമാണ്​ ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധന നടത്തിയത്​. അതില്‍ 3139 സ്ഥാപനങ്ങള്‍ക്ക്​ നോട്ടീസ്​ നല്‍കുകയും ചെയ്​തിട്ടുണ്ട്​.


ഗുരുതര വീഴ്​ചകള്‍ കണ്ടെത്തിയ 355 സ്ഥാപനങ്ങള്‍ക്കാണ്​ അടച്ചുപൂട്ടാന്‍ നോട്ടീസ്​ നല്‍കിയത്​. സ്ഥാപനങ്ങളെ പറ്റി പൊതുജനങ്ങളില്‍ നിന്ന്​ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്​ വ്യാപകമായി പരിശോധന നടത്തിയതെന്നും നടപടിയെടുത്തതെന്നുമാണ്​ ഭക്ഷ്യവകുപ്പ്​ വിശദീകരിക്കുന്നത്​.

2006 ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകള്‍, റസ്​റ്റോറന്‍റുകള്‍, കാറ്ററിങ്​ യൂനിറ്റുകള്‍, തട്ടുകടകള്‍ തുടങ്ങി എല്ലാതരത്തിലുമുള്ള ഭക്ഷ്യഉല്‍പാദനകേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്കും ഭക്ഷ്യസംരംഭകര്‍ക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിഷ്കര്‍ഷിക്കുന്ന ഫുഡ്​ സേഫ്​റ്റി ട്രെയിനിങ്ങ്​ ആന്‍റ്​ സര്‍ട്ടിഫിക്കേഷന്‍ വേണമെന്നാണ്​. എന്നാല്‍ ഇത്​ സംസ്ഥാന​ത്ത്​ കാര്യക്ഷമമായി നടപ്പാക്കത്തതും വെല്ലുവിളിയാകുന്നുണ്ട്​.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!