അഞ്ചുനാടിന്റെ മകള്ക്ക് ഇന്ത്യന് ഫോറസ്റ്റ് സര്വീസില് 28-ാം റാങ്ക്
മറയൂര്: നാലു ഭാഗവും മലകളാല് ചുറ്റപ്പെട്ട അഞ്ചുനാടിന്റെ മകള്ക്ക് ഇന്ത്യന് ഫോറസ്റ്റ് സര്വീസില് 28-ാം റാങ്ക്.
കാന്തല്ലൂര് പെരുമല തോപ്പന്സ് വീട്ടില് റിട്ടയേഡ് ഹൈസ്കൂള് കായികാധ്യാപകന് ജോര്ജ് തോപ്പന്റെയും റിട്ടയേഡ് അധ്യാപിക ജെസി ജോര്ജിന്റെയും മകള് നീതു ജോര്ജ് തോപ്പനാണ് ഐഎഫ്എസ് നേടിയത്.
ഒന്നു മുതല് പത്താം ക്ലാസ് വരെ മറയൂര് ജയ്മാതാ പബ്ലിക് സ്കൂളിലും പ്ലസ്ടു പാലാ ചാവറ പബ്ലിക് സ്കൂളിലുമായിരുന്നു പഠനം. തൃശൂര് മണ്ണുത്തി കാര്ഷിക സര്വകലാശാലയില്നിന്ന് ഫോറസ്ട്രിയില് ബിരുദവും നേടി. തുടര്ന്ന് ഒരു വര്ഷം ഡല്ഹിയിലെ വാജിറാം ആന്ഡ് രവി കോച്ചിംഗ് സെന്ററില് പരിശീലനം നേടി. നാലു വര്ഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് നീതു സ്വപ്ന സാക്ഷാത്കാരത്തിലെത്തിയത്.
മണ്ണുത്തി പെരുമ്ബള്ളിക്കുന്നേല് ആഷിഷ് അലക്സാണ് ഭര്ത്താവ്. കഴിഞ്ഞ നവംബര് 21നായിരുന്നു വിവാഹം.