ലക്ഷക്കണക്കിന് രൂപയുടെ തടി മോഷ്ടിച്ചു വിറ്റ ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
പുറ്റടിക്ക് സമീപം മണിയംപെട്ടി എന്ന സ്ഥലത്ത് ജിജി ജേക്കബ് എന്നയാളുടെ ഉടമസ്ഥയിൽ ഉള്ള സ്ഥലത്ത് മാനേജരായി ജോലി നോക്കി വന്നിരുന്ന ആലപ്പുഴ ജില്ലയിൽ വെൺ മേലിൽ വീട്ടിൽ ജോസഫ് ചാക്കോ മകൻ 49 വയസ്സുള്ള തോമസ് വി. ജേക്കബ് എന്ന ജൂഡിയെ കട്ടപ്പന DYSP V A നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തു കുവൈറ്റിൽ ജോലിയുള്ള ആലപ്പുഴ സ്വദേശി ജിജിയുടെ പുറ്റടിയിൽ ഉള്ള ഏക്കറ് കണക്കിന് സ്ഥലത്തെ തേക്ക് , ഈട്ടി തുടങ്ങിയ മരങ്ങൾ മോഷ്ടിച്ച് വെട്ടി വിറ്റശേഷം ഒളിവിൽ പോയ പ്രതി തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ കുറച്ച് ദിവസം ഒളിച്ചു താമസിച്ചതിനു ശേഷം ഗേവയിലേക്ക് കടക്കുകയും അതിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിച്ചു താമസിച്ച് പുറം കടലിൽ മൽസ്യ ത്തൊഴിലാളികൾ ക്കൊപ്പം മുഴുവൻ സമയവും മൽസ്യ ബന്ധന ബോട്ടിൽ ആയിരുന്നു പിന്നിട് പോണ്ടിച്ചേരിയിൽ ഉള്ള കാരയ്ക്കൽ , തമിഴ് നാട്ടിലെ നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ കടലിൽ മൽസ്യബന്ധനത്തിന് ഉൾക്കടലിൽ പോകുന്ന പണി ചെയ്ത് വരുവേയാണ് മൂന്ന് മാസത്തിന് ശേഷം പിടിയിൽ ആകുന്നത്.
കോടതിയിൽ ഹാജരാക്കിയാ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ കട്ടപ്പന DUSP V A നിഷാദ് മോൻ ,SI സജിമോൻ ജോസഫ്, CPO മാരായ ടോണി ജോൺ , അനീഷ് വി.കെ എന്നിവരണ് ഉണ്ടായിരുന്നത്