Idukki വാര്‍ത്തകള്‍
ദര്‍ഘാസ് ക്ഷണിച്ചു
2022-23 അദ്ധ്യയന വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 178 ല്‍ പരം ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ്സ് (ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട്) വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ രണ്ട് ഉച്ചയ്ക്ക് മൂന്നു മണി വരെ സ്വീകരിക്കും. അന്നേ ദിവസം നാലു മണിയ്ക്കു തുറക്കും.
താല്‍പര്യമുള്ളവര്‍ നിശ്ചിത സമയത്തിനു മുമ്പായി മുദ്രവച്ച കവറില്‍ ടെന്‍ഡര്‍കള്‍ ഇ.എം.ഡി, 200/ രൂപയുടെ മുദ്ര പത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോമുകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04864-224399.