ഇല നേച്ചർ ഫൌണ്ടേഷൻ മഴയാത്ര
പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല യുടെ നേതൃത്വത്തിൽ ആറാമത് സീസൺ
മഴ യാത്രയും, പെരുമഴ ക്യാമ്പും സംഘടിപ്പിച്ചു. വാഗമൺ ഉളുപ്പുണി പാലറ്റ് പീപ്പിൾ ആർട്ടിസ്റ്റ്
റസിഡൻസിയിൽ രണ്ടു ദിവസങ്ങളായണ് ക്യാമ്പ് നടന്നത്.ഇരട്ടയാറിൽ നിന്ന് ആരംഭിച്ച മഴയാത്ര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിൻസൺ വർക്കി പുളിയൻകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുത്ത ഇരുപതോളം നേച്ചർ വോളണ്ടിയർമാരാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. ഉളുപ്പുണിയിൽ നടന്ന പെരുമഴ ക്യാമ്പിൽ ഇല പ്രസിഡന്റ് ശ്രീ സജിദാസ് മോഹൻ ആദ്യക്ഷനായിരുന്നു.കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ സിറിൽ പി ജേക്കബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.മഴയെയും പ്രകൃതിയെയും സ്നേഹിക്കുക, എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ് ആറമത് സീസൺ മഴ ക്യാമ്പ് സംഘടിപ്പിച്ചത്.മഴ നടത്തം, മഴ പാട്ട്, മഴ നൃത്തം, തുടങ്ങിയ പ്രോഗ്രാമുകൾ വളരെ ശ്രെദ്ധിക്കപ്പെട്ടു. സെക്രട്ടറി ശ്രീ രാജേഷ് VS, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അജയകുമാർ k k, വൈസ് പ്രസിഡന്റ് ശ്രീ അനീഷ് തോണക്കര,ശ്രീ നെവിൻ മുരളി,ശ്രീ മനോജ് മാളിയക്കൽ,തുടങ്ങിയവർ സംസാരിച്ചു. ശ്രീ സതീഷ് ചന്ദ്രൻ, ശ്രീ അനിൽ രാമക്കൽമേട്, ശ്രീ ഷാരോൺ, ശ്രീ അജിത് ചന്ദ്രൻ ,ശ്രീ മിഥുൻ സതീശൻ ശ്രീ ബിജു മറ്റപ്പള്ളി,ശ്രീ ബിജു നബിക്കല്ലിൽ, ശ്രീ രഞ്ജിത്ത്, ശ്രീ റെജി പൂതക്കുഴി,ശ്രീ അജീഷ് കടുപ്പിൽ,തുടങ്ങിയവർ നേതൃത്വം നൽകി..