ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം 20ന്
തൊടുപുഴ: ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം 20ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ സംസ്ഥാനത്തിന് 76.45 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി.വി. ഹരിദാസ്, പ്രോജക്‌ട് മാനേജര്‍ എസ്. പ്രദീപ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ചിന്നാര്‍ പദ്ധതിയുടെ സവിശേഷത. മങ്കുവയില്‍ നിര്‍മിക്കുന്ന 150 മീറ്റര്‍ നീളവും ഒമ്ബതുമീറ്റര്‍ ഉയരവുമുള്ള ഗേറ്റില്ലാത്ത കോണ്‍ക്രീറ്റ് തടയണ, 3200 മീറ്റര്‍ നീളവും കോണ്‍ക്രീറ്റ് ലൈനിങ്ങോടെ 3.9 മീറ്റര്‍ വ്യാസമുള്ള ടണല്‍, പനംകുട്ടിയില്‍ നിര്‍മിക്കുന്ന പവര്‍ഹൗസ്, പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കാനുള്ള 550 മീറ്റര്‍ നീളവും മൂന്നുമീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍. ഇതില്‍ ടണല്‍ ഡ്രൈവിങ്, സര്‍ജ് ഷാഫ്റ്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
തടയണയുടെ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ചിന്നാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം 2018 മാര്‍ച്ചില്‍ വൈദ്യുതി മന്ത്രി എം.എം. മണിയാണ് നിര്‍വഹിച്ചത്. പെരിയാറിന്‍റെ പ്രധാന പോഷകനദികളില്‍ ഒന്നായ പെരിഞ്ചാംകുട്ടി പുഴയിലാണ് പദ്ധതിയുടെ കോണ്‍ക്രീറ്റ് ഡാം.
അവിടെനിന്ന് ടണല്‍ വഴി വെള്ളം പനംകുട്ടിയിലെ പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദനം. പദ്ധതിക്ക് 16 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുത്തത്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. വൈകീട്ട് 3.30ന് പനംകുട്ടി സെന്‍റ് ജോസഫ് യു.പി സ്‌കൂളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എം.എം.
മണി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്, കലക്ടര്‍ ഷാബാ ജോര്‍ജ്, കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി അശോക്, ഡയറക്ടര്‍മാരായ ജി.
രാധാകൃഷ്ണന്‍, സിജി ജോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്‍റര്‍ ഉദ്ഘാടനം തൊടുപുഴ: കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്‍റര്‍ ഉദ്ഘാടനം 21ന് രാവിലെ 11.30ന് നടക്കും. ഇടുക്കി റോഡില്‍ പുളിമൂട്ടില്‍ പെട്രോള്‍ പമ്ബിന് എതിര്‍വശം നമ്ബ്യാപറമ്ബില്‍ ബില്‍ഡിങ്ങില്‍ ആരംഭിച്ചിരിക്കുന്ന സന്‍െററിന്‍റെ ഉദ്ഘാടനം കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ദീഖ് നിര്‍വഹിക്കും. കേരള വിഷന്‍ കണ്‍ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനം ചെയര്‍മാന്‍ പ്രവീണ്‍ മോഹനും ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സെക്രട്ടറി നിസാര്‍ കോയാപറമ്ബില്‍, ട്രഷറര്‍ പി.എസ്.
സിബി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. കേബിള്‍ ഇന്‍റര്‍നെറ്റ് അക്സസറീസ് ഷോപ്പിന്‍റെയും മീഡിയ ടുഡേ ഇന്‍ഫോടെക് സൊല്യൂഷന്‍ ഓഫിസിന്‍റെയും ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. തൊടുപുഴ ഡിവൈ.എസ്.പി ജിം പോള്‍, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്‍റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജയിസ് വാട്ടപ്പിള്ളിയില്‍, തൊടുപുഴ മര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. അജീവ് എന്നിവര്‍ സംസാരിക്കും.
സി.ഒ.എ ഭാരവാഹികളായ പി.കെ. അനീഷ്, പി.റെജി, സനീഷ് മാനുവല്‍, എസ്. ബിനോയ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.