വായനാ ദിനം ജില്ലാതല ഉദ്ഘാടനം 19 ന് അടിമാലി ആനച്ചാല്‍ സംസ്‌കാര വായനശാലയില്‍
വായനാ ദിനം ജില്ലാതല ഉദ്ഘാടനം 19 ന് ആനച്ചാല്‍ സംസ്‌കാര വായനശാലയില്‍ രാവിലെ 11 മണിയ്ക്ക് വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 നാണ് വായനാദിനമായി ആചരിക്കുന്നത്. വായനാ പക്ഷാചരണത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷമായ 2022 ല്‍ ജൂലൈ 18 വരെ ഒരു മാസക്കാലം ഇതോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. അഡ്വ. എ. രാജ എം.എല്‍.എ ജില്ലാതല വായനാ ദിനാഘോഷം ജൂണ്‍ 19, രാവിലെ 11ന് ആനച്ചാല്‍ സംസ്‌ക്കാര വായനശാലയില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, പള്ളിവാസല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഡിവിഷന്‍ പ്രതിനിധികള്‍, പ്രമുഖ സാഹിത്യകാരന്‍ ജോസ് കോനാട്ട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. ചെല്ലപ്പന്‍ നായര്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീത് ഭാസ്‌കര്‍, എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുമാമോള്‍ ചാക്കൊ, എല്‍ എസ് ജി ഡി ജോ. ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി. ജി, സാക്ഷരതാ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. താലൂക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മാസാചരണ പരിപാടിയുടെ രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീത് ഭാസ്‌കര്‍, എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ സുമമോള്‍ ചാക്കോ, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സാക്ഷരതാ മിഷന്‍ പ്രതിനിധി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു