പ്രധാന വാര്‍ത്തകള്‍
വന്‍ തോതില്‍ കൈക്കൂലിയെന്ന്: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: വന്‍ തോതില്‍ കൈക്കൂലി വാങ്ങുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന് ജ്യോതി എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലും മിന്നല്‍ പരിശോധന നടക്കുന്നത്.അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ അഴിമതിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കല്‍, മാനേജ്മെന്റിനു ലഭിക്കുന്ന ഗ്രാന്‍ഡുകള്‍ പാസാക്കി നല്കല്, പുതിയ തസ്തിക സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.