നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേരള തീരത്ത് അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അശാസ്ത്രീയമായ മത്സ്യബന്ധനം തടയുന്നതിനായി കെ.എം.എഫ്.ആർ പരിഷ്കരിക്കുകയും പുതിയ നിയമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, ട്രോൾ വലകളുടെ കോഡ് എന്റില്‍ സ്‌ക്വയര്‍ മെഷ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രധാന വലകളുടെ പരമാവധി വലുപ്പവും കുറഞ്ഞ വലുപ്പവും നിർണ്ണയിച്ചിട്ടുണ്ട്. പേഴ്‌സിന്‍, പെലാജിക് ട്രോള്‍ , മിഡ് വാട്ടര്‍ ട്രോള്‍, ബുള്‍ ട്രോൾ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്
ഡൈനാമിറ്റ്, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ വെളിച്ചം തുടങ്ങിയ വിനാശകരമായ രീതികൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, തെങ്ങിന്റെ ക്ലാഞ്ഞില്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്