Idukki വാര്‍ത്തകള്‍
നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി മൂന്നാർ പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി മൂന്നാർ പോലീസ്. മൂന്നാർ ഗുണ്ടുമല സ്വദേശിയായ സന്തോഷ് കുമാറിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി മൂന്നാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് ഇൻസ്പെക്ടർ ബിനോദ് കുമാർ -ന്റെ നിർദ്ദേശപ്രകാരം നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിൽ മൂന്നാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ ഫോൺ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ ഫോൺ സന്തോഷ് കുമാറിന്റെ ഭാര്യ മഞ്ജു പോലീസ് സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി.













































































