San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കിഫ്ബി സർക്കാരിൻറെ നിയന്ത്രണത്തിൽ ആയിരിക്കും, ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ച നടന്നു; ആരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി



കിഫ്ബി സർക്കാരിൻറെ നിയന്ത്രണത്തിൽ ആയിരിക്കും, ഒരു സാമ്രാജ്യം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുടെ എല്ലാ വർക്കും തുടരാനാണ് തീരുമാനം. 31761 കോടിയുടെ വർക്ക് നടക്കുന്നു. നിലവിലുള്ള എല്ലാ വർക്കും തുടരും. 27000 കോടി രൂപയുടെ വർക്കും ടെൻഡർചെയ്യാത്ത 4000 കോടിയുടെ വർക്കും ചെയ്യാൻ തീരുമാനിച്ചു. 31,761 കോടിയുടെ വർക്കുകൾ നടത്തും. നിലവിൽ എഴുപതിനായിരം കോടിയുടെ ബാധ്യതയുണ്ട്. ഈ തുക എങ്ങനെ കണ്ടെത്തും?. ഉയർന്ന പലിശയ്ക്കാണ് മുൻ സർക്കാർ കടമെടുത്തത്.


15,000 കോടിയുടെ ബാധ്യത കടമെടുപ്പ് ഈ സർക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ട്. നിലവിലുള്ള പദ്ധതികൾ എല്ലാം പൂർത്തിയാക്കിയാൽ 70,000 കോടി രൂപ ബാധ്യത വരും. ഇതിന് പണം എവിടെ നിന്ന് സംഘടിപ്പിക്കും. കടമെടുത്താൽ സർക്കാരിൻറെ വായ്പയിൽ വരും. പൊതു വിപണിയിൽ നിന്ന് സംസ്ഥാന സർക്കാർ വായ്പ എടുക്കുന്നതിനേക്കാൾ കൂടുതൽ തുകയ്ക്കാണ് വായ്പ എടുത്തു കൊണ്ടിരുന്നത്.

മുഴുവൻ ബാധ്യതയും സംസ്ഥാന ഗവൺമെന്റിലാണ്. ഇപ്പോൾ തന്നെ വലിയ ബാധ്യതയുണ്ട്. വായ്പ പരിധിയിൽ നിന്ന് 12000 കോടി ഇപ്പോൾ തന്നെ കുറഞ്ഞു. കിഫ്ബിയുടെ വികസന പദ്ധതികൾ മുഴുവൻ അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണത്തിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയിൽ ഉള്ള അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോർട്ട് കോർപ്പറേറ്റ് വൽക്കരണം എന്ന് എന്തുകൊണ്ടാണ് കെ എൻ ബാലഗോപാൽ പറയുന്നത്. കിഫ്ബിയുടെ കടമെടുപ്പിൽ മുൻപ് കുറിപ്പ് നൽകിയ ആളാണ് കെ എൻ ബാലഗോപാൽ. അങ്ങ് ധനകാര്യ മന്ത്രി ആയിരുന്ന സമയത്ത് അങ്ങയുടെ നടപടികളെ കാറ്റിൽ പറത്തിയാണ് ഇവിടെയെല്ലാം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി വിദഗ്ധ സമിതി കോർപ്പറേറ്റുകൾക്കരണ അജണ്ടയാണെന്നാണ് ആരോപണം. വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് എങ്ങനെയാണ് കോർപ്പറേറ്റ് വക്കരണ അജണ്ടയാകുന്നത്? കിഫ്ബിയുടെ കടമെടുപ്പിനെ എതിർത്ത ബാലഗോപാലിനെ കൊണ്ടുതന്നെ നോട്ടീസ് അവതരിപ്പിച്ചു. അന്ന് ബാലഗോപാൽ എതിർത്തതും കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ?

സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കും എന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ധനവകുപ്പിനോ സർക്കാരിനോ ഒരു നിയന്ത്രണവുമില്ലാതെ പ്രത്യേക സാമ്രാജ്യം ഉണ്ടാക്കി വയ്ക്കുകയായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ നൂറുകണക്കിന് ആളുകളെ നിയമിച്ചു. തോന്നിയ പലിശയ്ക്ക് വായ്പയും എടുത്തു.

കേരളത്തിലെ പ്രധാന വികസനങ്ങൾ എല്ലാം ചെയ്തത് കിഫ്‌ബി കൊണ്ടാണോ എന്നും മുഖ്യമന്ത്രിയുടെ ചോദ്യം. എത്ര ബഹളം ഉണ്ടാക്കിയാലും താനിത് പറഞ്ഞിട്ടേ പോകത്തുള്ളൂ എന്ന് മുഖ്യമന്ത്രി. കിഫ്ബി സർക്കാരിൻറെ പൂർണ നിയന്ത്രണത്തിൽ ആയിരിക്കും.

ഒരു സാമ്രാജ്യം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ല. ഇല്ലെങ്കിൽ കടമെടുക്കാൻ പറ്റാതെ ധനവകുപ്പ് ശ്വാസംമുട്ടും. പിടിച്ചുനിൽക്കാൻ പറ്റാതെ ആയിപ്പോകും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒറ്റമൂലിയായാണ് കിഫ്ബിയെ പറയുന്നത്. കിഫ്ബി വരുന്നതിനുമുമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

സിയാൽ അതാണ് കേരളത്തിൻറെ വിസ്മയം. ഗോശ്രീ പാലം , കലൂർ സ്റ്റേഡിയം, ഇൻഫോ പാർക്ക്, ടെക്നോപാർക്ക്, കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം ഇതൊക്കെ കിഫ്ബി ആണോ?. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തന്റെ മണ്ഡലത്തിൽ ഓരോ വർഷവും സ്കൂൾ പണിയുന്നതിന് മാത്രമായി ഓരോ കോടി രൂപ തന്നു വിവേചനം കാണിച്ചിട്ടുണ്ട്.

കിഫ്ബി ഏറ്റെടുത്ത കണ്ണൂരിലെ സ്ഥലം പാറക്കോറി ആയിരുന്നെന്നും അവിടെ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും കൊണ്ട് മൂടി ഈ പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗ്യമല്ലെന്ന് ഭയക്കോടതി വെച്ച വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ടാകുകും. എന്നെ തടസ്സപ്പെടുത്തി നിങ്ങൾ ആരും സംസാരിക്കില്ല. കേരളത്തിലെ ധനസ്ഥിതിയെ തകർത്തു തരിപ്പണമാക്കി. അവയവമാറ്റ ഇൻസ്റ്റിറ്യൂട്ടിന് ഈ ആഗസ്റ്റിലാണ് കിഫ്ബി അനുമതി നൽകിയത്. എന്നാൽ LDF സർക്കാർ ഫെബ്രുവരിയിൽ തന്നെ പദ്ധതിക്ക് കല്ലിട്ടു.

ഇതാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇവിടെ നടന്നത്. ചീഫ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ വലിയ തുക ശമ്പളത്തിൽ ആളുകളെ വച്ച്. ഇഷ്ടക്കാരെ കുത്തി നിറച്ചിട്ടും വർക്കിന് എത്ര സ്പീഡ് ഉണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതെല്ലാം കൃത്യമായി അന്വേഷിക്കപ്പെടും. സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നുള്ള ചോർച്ചയാണ്. ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ചയാണ്. ഉത്തരവാദികളായ ആൾ ആരായാലും വെറുതെ വിടുന്ന പ്രശ്നമല്ല. ഈ സംസ്ഥാനത്തിന് സമ്പദ് വ്യവസ്ഥ കൊള്ളയടിക്കുന്ന അവസ്ഥയായിരുന്നു നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!