കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാൽ ആണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രമുഖ നേതാക്കൾക്കൊപ്പമാണ് ഉമാ തോമസ് സത്യപ്രതിജ്ഞാ ചടങ്ങിനായി സ്പീക്കറുടെ ചേംബറിൽ എത്തിയത്. തൃക്കാക്കരയിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമാ തോമസ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്.