കേരള ന്യൂസ്
ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ


ന്യൂഡൽഹി: ആവശ്യത്തിന് ടിക്കറ്റ് ഉണ്ടായിട്ടും വിമാനം നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.
യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതേതുടർന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു.