ഉടുമ്പന്‍ചോല
ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ കല്ലാർ പുഴയിൽ പതിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
കൂട്ടാർ – ബാലഗ്രാം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. തമിഴ്‌നാട്ടുകാരായ രണ്ടു വ്യാപാരികളാണു കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ അറക്കുളം പടിയിലെ വളവിൽ നിന്ന് പുല്ലിലൂടെ ഉരുണ്ട് കാർ പുഴയിൽ പതിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. അപകടശേഷം ഇരുവരും തനിയെ പുറത്തിറങ്ങി റോഡിൽ കയറി.